പെരുമ്പുഴ തണലിന്റെ നേതൃത്വത്തില്‍ പി.എസ്. സി. പരിശീലനം
പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫ്യൂച്ചര്‍ പി.എസ.സി. കോച്ചിംഗ് സെന്റെറുമായി ചേര്‍ന്ന് കൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പെരുമ്പുഴയിലെ യുവതീയുവാക്കള്‍ക്കായി ഫീസിളവു നല്‍കി പി.എസ്. സി. പരീക്ഷ പരിശീലനം നല്‍കുന്നു. ഫീസിളവു നേടി ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്ട്രെഷനും 99618 80188, 95628 19835, 90208 61494 എന്നീ നമ്പരുകളില്‍ വിളിക്കുക.
No comments