Header Ads

Thanal Charitable Society Perumpuzha

തുടര്‍ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു

പക്ഷാഘാതം ബാധിച്ചു കിടപ്പിലായ പെരുമ്പുഴ , പുനുക്കന്നൂര്‍ , നസീമ അന്‍സി മനസില്‍, "അസനാര്‍ കണ്ണ്" ആണു തുടര്‍ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നത്. പെട്ടെന്നുണ്ടായ പക്ഷാഘാതം മൂലം ആറു മാസമായി ചികിത്സയിലാണ് അസനാര്‍. തുടര്ചികിത്സ നല്‍കിയാല്‍ മാത്രമേ അസനാരിനു മുന്‍പത്തെ പോലെ നടക്കാന്‍ ആകുകയുള്ളൂ. നേരത്തെ ചികിത്സ നടത്തിയതിനു വാങ്ങിയ കടം പോലും ഇത് വരെ കൊടുത്തു തീര്‍ക്കാന്‍ ഈ കുടുംബത്തിനു ആയിട്ടില്ല. വാടകയ്ക്ക് താമസിയ്ക്കുന്ന വീട്ടില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകനും, രോഗിയായ ഭാര്യയും , മാതാവും ആണ് ഉള്ളത്. മത്സ്യവില്‍പ്പന നടത്തി കുടുംബം പോറ്റിയിരുന്ന അസൈനാര്‍ കിടപ്പിലായതിനു ശേഷം നിത്യവൃത്തിയ്ക്ക് പോലും കഷ്ടപ്പെടുകയാണ് ഈ കുടുംബം.
ഉറ്റവര്‍ നല്‍കുന്ന സഹായം മൂലം നിത്യവൃത്തി കഴിയുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഈ കുടുംബത്തിന്‍റെ ഏക പ്രതീക്ഷ ഇനി കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ്. ഈ ഘട്ടത്തില്‍ പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇവര്‍ക്ക് ചികിത്സാധനസഹായം എത്തിക്കാന്‍ മുന്‍കൈ എടുത്തു മുന്നോട്ടു വരികയാണ്. നിങ്ങള്‍ക്ക് കഴിയുന്ന ഒരു ചെറിയ ധനസഹായം നല്‍കി ഈ ജീവകാരുണ്യപ്രവര്‍ത്തിയില്‍ പങ്കാളി ആകണം എന്ന് അപേക്ഷിക്കുന്നു. പലതുള്ളി പെരുവെള്ളം പോലെ മുന്‍പ് നമ്മള്‍ സഹായിച്ചത് പോലെ ഇവരെയും നമുക്ക് സഹായിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക് വിളിക്കുക 97445 54071 ( വിജിത്ത്), 9562819835 (ഷിബു), 9020861494 (ധനേഷ്).

Account Name: Thanal Charitable Society
Account Number: 268301000006001
IFSC: IOBA0002683
Bank : Indian Overseas Bank
Branch: Kilikollur, Kollam

No comments

Powered by Blogger.