തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഈ വരുന്ന നവംബര്‍ മാസം 4ആം തീയതി , വൈകിട്ടു 2 മണി മുതല്‍ പെരുമ്പുഴ തണല്‍ ഓഫീസില്‍ വച്ചാണ് മത്സരം നടക്കുന്നത്.
ഒന്നു മുതല്‍ നാലു വരെ ഉള്ള ക്ലാസിലെ കുട്ടികള്‍ക്ക് കളറിംഗ് മത്സരവും, അഞ്ചു മുതല്‍ ഏഴു വരെ ഉള്ള ക്ലാസിലെ കുട്ടികള്‍ക്ക് വാട്ടര്‍ പെയിന്റിംഗ് , എട്ടു മുതല്‍ പത്തു വരെ ഉള്ള ക്ലാസിലെ കുട്ടികള്‍ക്ക് പെന്‍സില്‍ ഡ്രായിംഗ് എന്നിവ ആണ് മത്സരങ്ങള്‍. വിജയികള്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യം ഉള്ള വിദ്യാര്‍ഥികള്‍ 8281782528, 9562819835, 97445 54071 എന്നീ നമ്പരില്‍ വിളിച്ചു വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മുന്പായി പേര് രെജിസ്ടര്‍ ചെയ്യേണ്ടതാണ്
No comments