Header Ads

Thanal Charitable Society Perumpuzha

തണല്‍ പെരുമ്പുഴ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ശ്രദ്ധേയമായി

 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പെരുമ്പുഴ  സംഘടിപ്പിച്ച  ചിത്രരചനാ മത്സരം ശ്രദ്ധേയമായി. കെ.ജി, എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നിങ്ങനെ നാലു ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ മത്സരങ്ങളില്‍ എഴുപതോളം വിദ്ധ്യാര്തികള്‍ പങ്കെടുത്തു. 

കളറിംഗ് മത്സരം കെ.ജി വിഭാഗം സബിത് (ഒന്നാം സ്ഥാനം), അഭിജിത്ത് (രണ്ടാം സ്ഥാനം), ദേവര്‍ധ് (മൂന്നാം സ്ഥാനം) എന്നിവരും, എല്‍ .പി. വിഭാഗത്തില്‍ ആദിത്യ  (ഒന്നാം സ്ഥാനം), ലക്ഷ്മി കൃഷ്ണ  (രണ്ടാം സ്ഥാനം), അമയ (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി.    
വാട്ടര്‍ പെയിന്റിംഗ്  മത്സരത്തില്‍ അശ്വതി  (ഒന്നാം സ്ഥാനം), ജിതിന്‍ രാജ്  (രണ്ടാം സ്ഥാനം), ദേവിക  (മൂന്നാം സ്ഥാനം) എന്നിവരും പെന്‍സില്‍ ഡ്രായിങ്ങില്‍ ആദിത്യന്‍  (ഒന്നാം സ്ഥാനം), അമീര്‍   (രണ്ടാം സ്ഥാനം), ഹര്‍ഷ   (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി. 

വിജയികള്‍ക്കു ട്രോഫിയും, സര്‍ട്ടിഫിക്കറ്റും, മറ്റു സമ്മാനങ്ങളും, പങ്കെടുത്ത മറ്റു എല്ലാ  വിദ്ധ്യാര്തികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിവിധ സ്കൂളുകളിലെ ചിത്ര കലാ അധ്യാപകരായ അനന്ദു കൃഷ്ണന്‍,  ശരത്,  ദീപു ശിവദാസ് എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. 

തണല്‍ എക്സിക്യുട്ടീവ്‌ കമ്മിറ്റി  അംഗങ്ങള്‍ ആയ ഷിജു, ഷിബു, ധനേഷ്, വിജിത്ത്, അശോക്‌ കുമാര്‍, അബീഷ്, ഷീബ അബീഷ്, ഷൈന്‍, ജോജി ജോണ്‍, ശ്രീജിത്ത്‌, ശരത്, അഭിലാഷ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.






No comments

Powered by Blogger.